Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joins Politics

ട്രെയിനപകടത്തിൽ മകൾ നഷ്ടപ്പെട്ട ഡോക്ടർ പാർട്ടിയുമായി രാഷ്‌ട്രീയത്തിലേക്ക്

ആ​​​ഥ​​​ൻ​​​സ്: ​​​ഗ്രീ​​​സി​​​ൽ ട്രെ​​​യി​​​ന​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച മ​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കാ​​​ൻ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​റ​​​ങ്ങി​​​യ വ​​​നി​​​താ ഡോ​​​ക്ട​​​ർ പു​​​തി​​​യ പാ​​​ർ​​​ട്ടി രൂ​​​പ​​വ​​ത്ക​​​രി​​​ച്ചു.

ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​രി​​​യ ക​​​രി​​​സ്റ്റ്യാ​​​നൗ​​​വി​​​ന്‍റെ ‘ഹോ​​​പ് ഫോ​​​ർ ഡെ​​​മോ​​​ക്ര​​​സി’ പാ​​​ർ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​ര്യാ​​​ക്കോ​​​സ് മി​​​സ്തോ​​​താ​​​ക്കീ​​​സി​​​നു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം.

വ്യാ​​​ഴാ​​​ഴ്ച തെ​​​സ​​​ലോ​​​നി​​​ക്ക ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി പ്ര​​​ഖ്യാ​​​പ​​​നം. ഗ​​​താ​​​ഗ​​​ത സു​​​ര​​​ക്ഷ, ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ പ​​​രി​​​ഷ്ക​​​ര​​​ണം, അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം, സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​ക​​​ളി​​​ലും ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലും സു​​​താ​​​ര്യ​​​ത തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യി പോ​​​രാ​​​ടു​​​മെ​​​ന്ന് മ​​​രി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2023 ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​യ ടെം​​​പി ട്രെ​​​യി​​​ന​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​യ​​​യു​​​ടെ 20 വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ മാ​​​ർ​​​ത്തി അ​​​ട​​​ക്കം 57 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. ടെം​​​പി താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ യാ​​​ത്രാട്രെ​​​യി​​​നും ച​​​ര​​​ക്കുട്രെ​​​യി​​​നും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗ്രീ​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ട്രെ​​​യി​​​ന​​​പ​​​ക​​​ട​​​മാ​​​ണി​​​ത്.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി റെ​​​യി​​​ൽ മേ​​​ഖ​​​ല നേ​​​രി​​​ട്ട അ​​​വ​​​ഗ​​​ണ​​​ന​​​യും സു​​​ര​​​ക്ഷാ ​​​പാ​​​ളി​​​ച്ച​​​യു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ അ​​​ട​​​ക്കം 36 പേ​​​ർ ന​​​ര​​​ഹ​​​ത്യ അ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്നു​​​ണ്ട്.

ഇ​​​ര​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കാ​​​ൻ മ​​​രി​​​യ നേ​​​തൃ​​​ത്വം ന​​​ല്കി​​​യ റാ​​​ലി​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​രി​​​യ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കു സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up